രാജി അജോ ഹ്യൂസ്റ്റണില്‍ നിര്യാതയായി Jeemon Ranny
jeemonranny@gmail.com
Story Dated: Thursday, May 18, 2017 11:27 hrs UTC  
PrintE-mailഹ്യൂസ്റ്റണ്‍: സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകാംഗവും ഹ്യൂസ്റ്റണ്‍ കേറ്റിയില്‍ താമസിക്കുന്ന അജോ എബ്രഹാമിന്റെ (തിരുവല്ല, പൊടിയാടി വെള്ളെലില്‍) ഭാര്യയുമായ രാജി അജോ (37) ചൊവ്വാഴ്ച രാവിലെ നിര്യാതയായി. പരേത കോട്ടയം പുന്നവേലി അമ്പാട്ടു കുറ്റിയാനിക്കല്‍ കെ.വി. ചാക്കോയുടെയും ലീലാമ്മ ചാക്കോയുടെയും ഏക മകളും രാജേഷ് വര്‍ക്കിയുടെ (മസ്‌കറ്റ്) സഹോദരിയുമാണ്. മക്കള്‍: ജോണ്‍ (12 ) ജെറമി (9). ഹ്യൂസ്റ്റണ്‍ സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (13218 Player St., Houston, Texas, USA- 77045) വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ പൊതു ദര്‍ശനത്തിനു ശേഷം മൃതദേഹം സംസ്‌കാരത്തിനായി നാട്ടിലേക്കു കൊണ്ടു പോകുന്നതാണെന്നു ഇടവക സെക്രട്ടറി കുര്യന്‍ മാരൂകോയിക്കല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 944 795 6420 (Kerala) +1 713 340 9235 (USA)


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.