ഫൊക്കാന കേരളാ കൺവൻഷൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി Srekumar Unnithan
unnithan04@gmail.com
Story Dated: Thursday, May 18, 2017 11:25 hrs UTC  
PrintE-mailഫൊക്കാന കേരളാ കൺവൻഷൻ്റെ ഒരുക്കങ്ങൾ പൂർത്തിയായാതായി ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു .കൂടാതെ ഫൊക്കാന കേരളാ കൺവൻഷൻ വൻ വിജയമാക്കണമെന്നു ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു.മെയ് ഇരുപത്തി ഏഴിന് ആലപ്പുഴ ലേക്ക് പാലസ് റിസോർട്ടിൽ നടക്കുന്ന കൺവൻഷന്റെ അണിയറ പ്രവർത്തനങ്ങൾ എല്ലാം സുഗമമായി നടക്കുന്നു .കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ കണ്ടു കൊണ്ട് തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാം വിജയപ്രദം ആയിരുന്നു.മുഖ്യമന്ത്രി ഫൊക്കാനയ്ക്കു നൽകിയ കേരളാ പ്രവാസി ട്രിബ്യുണൽ രൂപവൽക്കരിക്കാം എന്ന് നൽകിയ ഉറപ്പു പാലിക്കുവാൻ സർക്കാരിൽ ഫൊക്കാനയുടെ ഭാഗത്തു നിന്നും സമ്മർദ്ദം ചെലുത്തണം.കേരളാ പ്രവാസി ട്രിബ്യുണൽ ഗവണ്മെന്റ് രൂപവൽക്കരിച്ചാൽ ഫൊക്കാനയ്ക്കു ലഭിക്കുന്ന വലിയ അംഗീകാരം ആയിരിക്കും അത് .അതിനായുള്ള ശ്രമങ്ങൾ ഫൊക്കാന കേരളാ കൺവൻഷൻ കഴിഞ്ഞാൽ ഉടൻ തുടങ്ങും.

 

 

 

 

കേരളാ കൺവൻഷനു ശേഷം ഫൊക്കാനയുടെ പ്രഖ്യാപിത പദ്ധതികൾ നടപ്പിലാക്കുകയും ഫിലാഡൽഫിയ കൺ വൻഷനു തയ്യാറെടുക്കുകയും വേണം .അതിനുമുൻപ്‌ നടത്തേണ്ട പരിപാടികൾ എല്ലാം സമയബന്ധിതമായി പൂർത്തിയാക്കും.കിക്കോഫുകൾ കൃത്യസമയത്തു നടത്തും.അംഗ സംഘടനകളെ കൂടുതൽ പ്രവർത്തന നിരതരാക്കുവാൻ സംഘടന ഒറ്റ കെട്ടായി പ്രവർത്തിക്കും.അദ്ദേഹം അപറഞ്ഞു ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 2016 - 18 ലെ പ്രസിഡന്റ് സ്ഥാനത്തേക്കു വന്ന തമ്പി ചാക്കോ വ്യക്തമായ ലക്ഷ്യത്തോടെയാണ് പ്രസിഡന്റ് പദത്തിൽ എത്തിയത്. കുമ്പനാട് നെല്ലിമല കുടുന്തറ കുടുംബാംഗമായ തമ്പി ചാക്കോയുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് ഇന്ത്യന്‍ എയര്‍ഫോഴ്സില്‍നിന്നാണ്.

 

 

പത്തു വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ച് 1975 ലാണ് അമേരിക്കയിലെത്തുന്നത്. അമേരിക്കയിലെത്തിയ കാലം തൊട്ട് സാമൂഹ്യസാംസ്കാരികമത സംഘടനാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും, സജീവമായ പ്രവര്‍ത്തനം ഫൊക്കാനയിലായിരുന്നെന്നും, അത് ഇപ്പോഴും തുടരുന്നു എന്നും തമ്പി ചാക്കോ പറഞ്ഞു..ഫൊക്കാനയുടെ നാഷണല്‍ വൈസ് പ്രസിഡന്റ്, ട്രസ്റീ ബോര്‍ഡ് മെംബര്‍, റീജണല്‍ വൈസ് പ്രസിഡന്റ്, കോണ്‍സ്റിറ്റ്യൂഷന്‍ മെംബര്‍, ഫണ്ട് റെയ്സിംഗ് ചെയര്‍മാന്‍, രജിസ്ട്രേഷന്‍ ചെയര്‍മാന്‍, ഫൊക്കാന ഫൗണ്ടേഷൻ സെക്രട്ടറി, നാഷണല്‍ കണ്‍വന്‍ഷന്‍ കോഓര്‍ഡിനേറ്റര്‍/ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവർത്തിച്ചു. ഫിലഡല്‍ഫിയ എക്യുമെനിക്കല്‍ ട്രഷറര്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ (3 തവണ), ഫിലാഡല്‍ഫിയ മാര്‍ത്തോമ ചര്‍ച്ച് ട്രഷറര്‍ (6 തവണ), മാഗസിന്‍ എഡിറ്റര്‍, സംഗമം മാഗസിന്‍ ചീഫ് എഡിറ്റര്‍ (മൂന്നു വര്‍ഷം) എന്നീ നിലകളിലും തമ്പി ചാക്കോ പ്രവര്‍ത്തിച്ചിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.