ഫയറിംഗ് സ്‌ക്വാഡ് അപേക്ഷ തള്ളി, വിഷമിശ്രിതം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Thursday, May 18, 2017 11:15 hrs UTC  
PrintE-mailജോര്‍ജിയ: ഫയറിംഗ് സ്‌ക്വാഡിനെ ഉപയോഗിച്ചു തന്റെ വധശിക്ഷ നടപ്പാക്കണമെന്ന് ജെ. ഡബ്ല്യു ലെഡ് ഫോര്‍ഡിന്റെ അപേക്ഷ തള്ളി വിഷമിശ്രിതം ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കി. 1992 അയല്‍വാസിയായ 73 കാരനെ നോര്‍ത്ത് ജോര്‍ജിയായിലുള്ള വീട്ടില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നത്. കൊല്ലപ്പെട്ടയാളുടെ വീട്ടില്‍ നിന്നും എന്തോ മോഷ്ടിച്ചു എന്ന് ഫോര്‍ഡിനെതിരായി നല്‍കിയ പരാതിയാണ് കൊലപാതകത്തില്‍ അവസാനിച്ചത്. 2017 ലെ ജോര്‍ജിയ സംസ്ഥാനത്തെ ആദ്യ വധശിക്ഷയാണ് മെയ് 16 ബുധനാഴ്ച രാവിലെ നടപ്പാക്കിയത്. വധശിക്ഷ ഒഴിവാക്കണമെന്നും വിഷമിശ്രിതം ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കുന്നതു മനുഷ്യത്വ രഹിതവുമാണെന്ന് ആരോപിച്ചു ചൊവ്വാഴ്ച വൈകിട്ട് ജോര്‍ജിയാ തലസ്ഥാനത്ത് നിരവധി ആളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടത്തപ്പെട്ടു.

 

 

വധശിക്ഷയ്ക്കു വിധേയരാകുന്നയാള്‍ക്കു വളരെ വേദനയുണ്ടാക്കുന്നതാണ് വിഷമിശ്രിതം ഉപയോഗിച്ചുള്ള വധശിക്ഷയെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ഇവര്‍ വാദിക്കുന്നു. വിഷമിശ്രിതം സിരകളിലേക്ക് പ്രവേശിപ്പിച്ച് നിമിഷങ്ങള്‍ക്കം ഫോര്‍ഡിന്റെ മരണം സ്ഥിരീകരിച്ചു. ജോര്‍ജിയയിലെ നിയമനുസരിച്ച് ഫയറിംഗ് സ്‌ക്വാഡിനെ ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കാന്‍ അനുവാദമില്ലാത്തതിനാലാണ് വിഷമിശ്രിതം ഉപയോഗിക്കേണ്ടി വന്നതെന്ന് ജയിലധികൃതര്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.