ശ്രീമതി വനജ നായര്‍ എന്‍.ബി.എ. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍
Story Dated: Thursday, May 18, 2017 07:10 hrs EDT  
PrintE-mail



ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷൻ്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീ യോഗം ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഗോപിനാഥ് കുറുപ്പിൻ്റെ അധ്യക്ഷതയില്‍ ക്വീന്‍സിലെ ബെല്‍റോസിലുള്ള നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ വച്ച് മെയ് 14 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് കൂടുകയുണ്ടായി. പ്രസ്തുത യോഗത്തില്‍ വെച്ച് 2017-18 പ്രവര്‍ത്തന വര്‍ഷത്തേക്ക് ശ്രീമതി വനജ നായരെ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ ആയി തെരഞ്ഞെടുത്തു. പ്രദീപ് മേനോന്‍ റെക്കോര്‍ഡിംഗ് സെക്രട്ടറിയായി പ്രവര്‍ത്തിക്കും. ഗോപിനാഥ് കുറുപ്പ്, സുനില്‍ നായര്‍, നാരായണന്‍ നായര്‍ എന്നിവരായിരിക്കും ബോര്‍ഡിലെ മറ്റു അംഗങ്ങള്‍. ശ്രീമതി വനജ നായര്‍ സ്ഥാനമേറ്റെടുത്തുകൊണ്ട് എല്ലാവരുടെയും ആത്മാര്‍ത്ഥമായ സഹകരണം അഭ്യര്‍ത്ഥിച്ചു.

 

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.