സുരേഷ് നായര്‍ ഫ്രണ്ട്‌സ് ഓഫ് റാന്നി പ്രസിഡന്റ് ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Thursday, May 18, 2017 11:09 hrs UTC  
PrintE-mailഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ പ്രമുഖ മലയാളി സംഘടനയായ ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ പുതിയ പ്രസിഡന്റായി സുരേഷ് നായരെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ട്രഷറര്‍, ഫ്രണ്ട്‌സ് ഓഫ് റാന്നി പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫിലാഡല്‍ഫിയയിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമാണ് സുരേഷ് നായര്‍. സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി സുനില്‍ ലാമണ്ണിലിനേയും, ട്രഷററായി സുനില്‍ തോമസിനേയും തെരഞ്ഞെടുത്തു. സുനില്‍ ലാമണ്ണില്‍ ട്രൈസ്റ്റേറ്റ് കേരള ഫോറം ട്രഷറര്‍, ഫ്രണ്ട്‌സ് ഓഫ് റാന്നി പ്രസിഡന്റ്, ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഘടനയുടെ മുന്‍ വൈസ് പ്രസിഡന്റ് ജോണ്‍ ജോര്‍ജിനെ രക്ഷാധികാരിയായും, സാലി തോമസിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.

 

 

 

സംഘടനയുടെ മുന്‍ പ്രസിഡന്റ് സജി കരിംകുറ്റിയില്‍ പി.ആര്‍.ഒ ആയും, ഓഡിറ്റേഴ്‌സ് ആയി മാത്യു തോമസ്, ജയിംസ് എന്നിവരും നിയമിതരായി. കലാപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത് മനോജ് ചാക്കോ ആയിരിക്കും. ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ജയശ്രീ നായര്‍, ലൈല മാത്യു, ദീപാ ജയിംസ്, സുനി സുനില്‍, എലിസബത്ത് ജോര്‍ജ്, ജോര്‍ജ് മാത്യു, മാത്യു ജോര്‍ജ് പനുചെറുകത്തറ, റെജി റ്റിനു എന്നിവര്‍ അടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ഇതോടൊപ്പം നിലവില്‍വന്നു. സംഘടനയുടെ ഈവര്‍ഷത്തെ പിക്‌നിക്ക് ജൂണ്‍ 17-നു ലോറിമല്‍ പാര്‍ക്കില്‍ നടക്കും. പ്രസിഡന്റ് സുരേഷ് നായര്‍ 2017-ലെ പ്രവര്‍ത്തനപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു. സുരേഷ് മോഹന്‍ അറിയിച്ചതാണിത്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.