ബാഹുബലി മേയ്ക്ക് ഇന്‍ ഇന്ത്യയുടെ ഉത്തമ മാതൃക
Story Dated: Thursday, May 04, 2017 11:42 hrs UTC  
PrintE-mailല്ലി: രാജമൗലി സംവിധാനം ചെയ്ത ബാഹുബലി മേയ്ക്ക് ഇന്‍ ഇന്ത്യയുടെ ഉത്തമ മാതൃകയാണന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ലോകസിനിമയില്‍ ഇന്ത്യയെ അടയാളപ്പെടുത്താന്‍ ബാഹുബലിയിലൂടെ നമുക്ക് സാധിക്കുന്നു,ദങ്കല്‍, സുല്‍ത്താന്‍, എന്നീ ചിത്രങ്ങളോടൊപ്പം ബാഹുബലിയും ലോകത്ത് ഇന്ത്യന്‍ സിനിമയ്ക്ക് പ്രചാരം നേടിക്കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്താകമാനം ബാഹുബലി തരംഗം സൃഷ്ടക്കുകയണ് ഇപ്പോള്‍. സിനിമാരംഗത്ത് ഒരു ട്രെന്‍ഡ്‌സെറ്ററായി ബാഹുബലി മാറിക്കഴിഞ്ഞുവെന്നനും അദ്ദേഹം പറഞ്ഞു. മേയ്ക്ക് ഇന്ത്യയുടെ മികച്ച മാതൃകകളിലൊന്നാണ് ബാഹുബലി, രാജ്യത്തെ ജനങ്ങളില്‍ അഭിമാനുമുണ്ടാക്കും വിധത്തില്‍ ബാഹുബലി പോലെയൊരു ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിച്ച സംവിധായനേയും സംഘത്തേയും താന്‍ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.