അരുംകൊലയ്ക്ക് പിന്നില്‍ ദീര്‍ഘനാളെത്തെ ആസൂത്രണം
Story Dated: Monday, April 10, 2017 09:15 hrs UTC  
PrintE-mailതലസ്ഥാനത്തെ നടക്കിയ അരുംകൊലയ്ക്ക് പിന്നില്‍ മാസങ്ങള്‍ നീണ്ട അധ്വാനമുണ്ടായിരുന്നെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. സ്വന്തം അച്ഛനെയും അമ്മയെയും സഹോദരിയെയും അടക്കം ഒരു കുടുംബത്തിലെ നാല് പേരെ പല സമയങ്ങളിലായി കൊന്ന് കഷണങ്ങളാക്കി കത്തിച്ചുകളഞ്ഞതിന്റെ പിന്നില്‍ എന്താണെന്ന് മാത്രം പൊലീസിന് ഊഹിക്കാന്‍ പോലും കഴിയുന്നില്ല. ക്ലിഫ് ഹൗസിന് സമീപത്തെ വീട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം പ്രൊഫ. രാജ തങ്കപ്പന്‍, ഡോ. ജീന്‍ പദ്മ, ചൈനയില്‍ നിന്ന് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ മകള്‍ കാരോള്‍, അന്ധയായ ബന്ധു ലതിക എന്നിവരുടെ മൃതദേഹം കണ്ടെത്തിയത്. രാജ തങ്കപ്പന്‍-ഡോ. ജീന്‍ പദ്മ ദമ്പതികളുടെ മകനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ദനുമായ കേദല്‍ ജിന്‍സനെയാണ് കേസില്‍ പൊലീസ് പ്രധാനമായും സംശയിക്കുന്നത്.

മൃതദേഹങ്ങളില്‍ ചിലത് വീടിന് മുകളിലത്തെ നിലയിലുള്ള ബാത്ത് റൂമിലിട്ട് കത്തിച്ച നിലയിലാണ് കണ്ടെത്തിയത്. ഒരു മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള കുടുംബത്തില്‍ രണ്ട് മക്കളും വിദ്യാഭ്യാസം നേടിയത് ഇന്ത്യക്ക് പുറത്താണ്. കംപ്യൂട്ടറുകള്‍ക്ക് നിര്‍മ്മിത ബുദ്ധി നല്‍കുന്ന ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പഠനം ഓസ്ട്രേലിയയില്‍ നിന്നാണ് കേദല്‍ രാജ പൂര്‍ത്തിയാക്കിയത്. ശേഷം എട്ടു വര്‍ഷത്തോളം മുമ്പാണ് ഇയാള്‍ നാട്ടിലെത്തിയത്. പിന്നീട് വീട്ടിലിരുന്ന് തന്നെയായിരുന്നു ജോലി. സമീപവാസികളോടൊന്നും കാര്യമായ ബന്ധമില്ലാതിരുന്ന ഇയാള്‍ വീട്ടില്‍ നിന്ന് വല്ലപ്പോഴും മാത്രമേ പുറത്തിറങ്ങിയിരുന്നുള്ളൂ. കംപ്യൂട്ടര്‍ ഗെയിം ഡിസൈനിങില്‍ അതീവ പ്രാഗദ്ഭ്യമുള്ളയാളാണ് കേദല്‍. നാട്ടില്‍ ഇയാള്‍ക്ക് അങ്ങനെ സുഹൃദ്ബന്ധങ്ങളുമില്ല. എന്തിന്റെ പേരിലാണ് കൊലപാതകം നടന്നതെന്ന് ഒരു തരത്തിലും ഊഹിക്കാനും പൊലീസിന് കഴിയുന്നില്ല.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.