ഇന്ത്യ ഫ്രണ്ട്സ് അസോസിയേഷന്‍ ’ അര്‍ച്ചന 2015' ഏപ്രില്‍ 25 ന് പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Saturday, April 18, 2015 12:31 hrs UTC  
PrintE-mail
                        
നോര്‍ത്ത് റിഡ്ജ് (കലിഫോര്‍ണിയ) . ഇന്ത്യ ഫ്രണ്ട്സ് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 25 ന് അര്‍ച്ചന 2015  എന്ന പ്രോഗ്രാം അവതരിപ്പിക്കുന്നു. വ്യത്യസ്ത സംസ്കാരങ്ങള്‍ വച്ചു പുലര്‍ത്തുന്ന ജനങ്ങളില്‍ സാമൂഹ്യ അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പരിപാടി കഴിഞ്ഞ 21 വര്‍ഷമായി വിജയകരമായി സംഘടിപ്പിക്കുവാന്‍ സാധിച്ചു എന്ന് ഭാരവാഹികള്‍ അറിയിച്ചു.

നോര്‍ത്ത് റിഡ്ജിലുളള കലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ആര്‍ട്സ് സെന്ററിലാണ് അര്‍ച്ചന 2015 വേദിയൊരുക്കുന്നത്. വൈകിട്ട് 4 ന് പരിപാടികള്‍ ആരംഭിക്കും.

ഇന്ത്യയിലെ പ്രകൃതി ദുരന്തമൂലം കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ സാമ്പത്തികമായി സഹായിക്കുക എന്ന ലക്ഷ്യത്തോടെ 1993 ലാണ് സംഘടന രൂപീകരിച്ചത്.

ഈ പരിപാടിയില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും ഈ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കും. കഴിഞ്ഞ വര്‍ഷം 150,000 ഡോളര്‍ സമാഹരിക്കാന്‍ കഴിഞ്ഞതായും ഭാരവാഹികള്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 805 415 5230 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.