ഒരു രൂപ നോട്ട് കൊടുത്താല്‍...
Story Dated: Tuesday, March 10, 2015 08:51 hrs UTC  
PrintE-mailഒരു രൂപ നോട്ട് തിരിച്ചെത്തുന്നു. 1994ല്‍ ആയിരുന്നു ഒരു രൂപ നോട്ടിന്റെ അച്ചടി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിയത്.
100 ശതമാനം കോട്ടണ്‍ റാഗ് പേപ്പറിലാണ് നോട്ടിന്റെ നിര്‍മാണം. പുതിയ പരിഷ്‌കരണങ്ങളുമായാണ് ഒരു രൂപ നോട്ടിറങ്ങുക. ഇരുവശങ്ങള്‍ക്കും പച്ചയും പിങ്കും ഇഴചേര്‍ന്ന നിറമായിരിക്കും.  കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി രാജീവ് മെഹ്‌രിഷിയുടെ ഒപ്പോടു കൂടിയാണ് നോട്ട് എത്തിയിരിക്കുന്നത്. പുതിയ ഒരു രൂപ നോട്ട് രാജസ്ഥാനില്‍ കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി രാജീവ് മെഹ്‌രിഷി തന്നെയാണ് അവതരിപ്പിച്ചത്.
മറ്റ് നോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു രൂപ നോട്ടില്‍ സാമ്പത്തികകാര്യ സെക്രട്ടറിയുടെ ഒപ്പായിരിക്കും ഉണ്ടാകുക. പുതിയ നോട്ടിന്റെ കാര്യത്തിലും ഇതായിരിക്കും പിന്തുടരുക. മറ്റ് നോട്ടുകളില്‍ ആര്‍ ബി ഐ ഗവര്‍ണറുടെ ഒപ്പായിരിക്കും ഉണ്ടായിരിക്കുക.
 


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.